പ്രമാടം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോന്നി താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോർജ്ജ് വട്ടക്കാവ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങറ കുഞ്ഞുമോൻ, ജോയി തോമസ്, ബാബു കുളത്തുങ്കൽ, ശശി മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.