പ്രമാടം : പ്രമാടം സർവീസ് സഹകരണ ബാങ്കിൽ നടന്ന സഹകരണ സംഘങ്ങളിലെ രോഗബാധിതരായ അംഗങ്ങൾക്കുള്ള സമാശ്വാസ പദ്ധതി ധനസഹായ വിതരണം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 15 അംഗങ്ങൾക്കുള്ള സഹായം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി വിതരണം ചെയ്തു. കെ.എം. മോഹനൻ, വി.എൻ.അച്യുതൻ നായർ, ലിജ ശിവപ്രകാശ്, എം.കെ.ബാലൻ,എം.ആർ.ശശിധരൻ നായർ,കെ. ഹരിപ്രസാദ്, എസ്.ബിനു എന്നിവർ പ്രസംഗിച്ചു.