പത്തനംതിട്ട : അറുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ അരുവാപ്പുലം രാധപ്പടിയിൽ മുരുപ്പേൽ വീട്ടിൽ ശിവാനന്ദനെ (കളളപീലി 39 ) 10 വർഷം കഠിന തടവിനും 300000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജ് പി. എസ് സൈമയാണ് വിധി പ്രസ്താവിച്ചത്. 2019 ഏപ്രിൽ 15ന് പകൽ 11ന് നടന്ന സംഭവത്തിൽ കോന്നി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. അഷാദാണ് കേസെടുത്തത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. സുഭാഷ് കുമാർ ഹാജരായി.