തിരുവല്ല: കാവുംഭാഗം ദേവപുരം നാഗർകാവിൽ പ്രത്യക്ഷ ദേവതയുടെ പുനഃപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 11.25 നും 11.55 നും മദ്ധ്യേ തന്ത്രി വിനായകൻ നമ്പൂതിരി പുനഃപ്രതിഷ്ഠ നടത്തും. വൈകിട്ട് 6 ന് സർപ്പബലി. നാളെ രാവിലെ 10 ന് ഗോപൂജ. വൈകിട്ട് 4.15 ന് സ്വീകരണം. 4.30 ന് കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ക്ഷേത്ര സമർപ്പണവും അനുഗ്രഹപ്രഭാഷണവും നടത്തും. തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. തോമസ് മാർ കൂറിലോസ് വൃക്ഷത്തൈ നടീൽ നിർവഹിക്കും. താന്ത്രിക ജ്യോതിഷ ഉപദേഷ്ടാവ് പി. പ്രേംജിത്ത് ശർമ്മ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിക്കും.