 
പത്തനംതിട്ട: പത്തനംതിട്ട- പുനലൂർ റോഡിൽ മല്ലശേരി മുക്കിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ബൈക്കുകളും ഇടിച്ചുതെറിപ്പിച്ചു. ആർക്കും പരിക്കില്ല. കാറിൽ നിന്ന് ഡ്രൈവർ ഇറങ്ങിയ സമയത്തായിരുന്നു അപകടം. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. ബസ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.