jadha
സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെ വാഹന ജാഥ കടപ്രയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം.വി. വിദ്യാധരനെ സ്വീകരിക്കുന്നു

തിരുവല്ല: ദേശീയ പൊതുപണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെ നേതൃത്വത്തിലുള്ള ജില്ലാ വാഹന ജാഥ കടപ്രയിൽ എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം.വി.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ നിയോജകമണ്ഡലം ചെയർമാൻ അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ പി.ജെ.അജയകുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ.ആർ. സനൽകുമാർ, മലയാലപ്പുഴ മോഹനൻ,മധുസൂദനൻ നായർ,പി.എം റെജിമോൻ, ഫ്രാൻസിസ് വി.ആന്റണി, അഡ്വ.കെ.ജി.രതീഷ്കുമാർ, സി.ടി.തങ്കച്ചൻ, തങ്കമണി വാസുദേവൻ, ബെന്നി നിരണം, എം.വി സൻജു, ബാലചന്ദ്രൻ, പി.ജി പ്രസന്നകുമാർ, എന്നിവർ പ്രസംഗിച്ചു.