bjp
ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിരോധം ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഡി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : മന്ത്രിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ മാഫിയ പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി തിരുവൻവണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധസദസ് നടത്തി. ദക്ഷിണമേഖല വൈസ് പ്രസിഡന്റ് ഡി.അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച ജില്ലാ സെക്രട്ടറി പി. എൻ രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, ബി.ജെ.പി മണ്ഡലം ജന: സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്‌, സെക്രട്ടറി അജി. ആർ നായർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.ടി ലിജു, പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് ടി.ഗോപി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ്.രഞ്ജിത്ത്, ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ ചന്ദ്രൻ, മഹിളാമോർച്ച മണ്ഡലം ട്രഷറർ ശ്രീലക്ഷ്മി, നിഷ ബിനു, ശ്രീവിദ്യ മുഖശ്രീ എന്നിവർ പ്രസംഗിച്ചു.