അടൂർ : തിരുഹൃദയ മലങ്കര കത്തോലിക്കാ ദൈവാലയത്തിന്റെ മുൻ വികാരിയും അടൂർ ഹോളി എയ്ഞ്ചൽസ്, ആൾ സെയ്ന്റ്സ് എന്നീ സ്കൂളുകളുടെ സ്ഥാപനത്തിന് മുൻകൈ എടുക്കുകയും അടൂർ പ്രദേശത്തിന്റെ വളർച്ചയ്ക്കായി നിതാന്ത പരിശ്രമം നടത്തുകയും ചെയ്ത അന്തരിച്ച തോമസ് കുമ്പക്കാട്ട് കോർ എപ്പിസ്ക്കോപ്പ അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5ന് ഹോളി എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാൾ അദ്ധ്യക്ഷതവഹിക്കും. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. സേവേറിയോസ് എം.തോമസ്, ഡോ.ജോർജ്ജ് വർഗീസ്, ഫാ.വർഗീസ് കിഴക്കേക്കര എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.