 
തിരുവല്ല: കെ - റെയിൽ പണം കൊള്ളയടിക്കാനുള്ള പദ്ധതിയാണെന്നും നിർദ്ദിഷ്ട പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കേരളത്തിന് താങ്ങാനാകില്ലെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സംസ്ഥാന സമര ജാഥയുടെ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി യൂണിറ്റ് ചെയർമാൻ കെ.ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, ജിജി ജോൺ മാത്യു, കെ.വി.പ്രസാദ്, അനിൽ ബാബു, പി.ജി.നന്ദകുമാർ, ഫാ.ജേക്കബ് ചെറിയാൻ, ശാമുവൽ ചെറിയാൻ, സുനിൽ മറ്റത്ത്, ഷാം കുരുവിള, അനീഷ് വരിക്കണ്ണാമല, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നെല്ലിമല കൊച്ചാലുമൂട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിപടിയിൽ നടന്ന യോഗം മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷ വഹിച്ചു.റവ.ജേക്കബ് ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോൺ മാത്യു, ജോസഫ് നെല്ലാനിക്കൽ; ബിനു വാഴുവേലിൽ, രാജു അംബുരാൻ എന്നിവർ പ്രസംഗിച്ചു.