പന്തളം: തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിനിയും കെ.എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ് നവൈയാക്കൂബിനെ കോളേജിനുള്ളിലും പുറത്തും വീടിനുള്ളിൽ കയറിയും മർദ്ദിച്ച് അവശരാക്കിയ എസ്.എഫ് ഐ പ്രവർത്തകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പന്തളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ബി.നരേന്ദ്രനാഥ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോൺ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, മണ്ഡലം പ്രസിഡന്റുമാരായ വേണുകുമാരൻ നായർ, വാഹിദ് ,മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.