18-punnala-sreekumar
കെ പി എം എസ്സ് കോന്നി യൂണിയൻ സമ്മേളനം ചിറ്റാർ എസ്സ് എൻ ഡി പി ഹാളിൽ കെ പി എം എസ്സ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റാർ: പാട്ട കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കാൻ നിയമ നിർമ്മാണം വേണമെന്ന് കെ.പി.എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് കോന്നി യൂണിയൻ സമ്മേളനം ചിറ്റാർ എസ്.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ നിയമത്തിന്റെ അഭാവം ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ സിവിൽ കോടതികളിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിൽ ബെഞ്ചമൺപാറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സുജസതീഷ്, ഒസി ജനാർദ്ദനൻ, മനോജ് കുമാരസ്വാമി, പി.കെ രഘു, ടി.വി സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. നിലവിലെ ഭൂ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ യൂണിയൻ വിഭജിച്ച് രണ്ട് ഏരിയ കമ്മിറ്റികളാക്കി മാറ്റി. കോന്നി യൂണിയൻ ഭാരവാഹികളായി ഉദയൻ നെല്ലിമുരിപ്പ് പ്രസിഡന്റ്, അജയൻ വള്ളിക്കോട് സെക്രട്ടറി, മനീഷ് പാലമല ട്രഷറർ, ചിറ്റാർ യൂണിയൻ ഭാരവാഹികളായി കെ.കെ രാജൻ അഞ്ചേക്കർ പ്രസിഡന്റ്, പി.കെ രഘു സെക്രട്ടറി, ടി.വി സതീഷ് കുമാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.