മല്ലപ്പള്ളി: തിരുവനന്തപുരം ലോ-കോളേജിൽ വനിതകൾ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ യുടെ പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ കുന്നന്താനം മണ്ഡലം കമ്മിറ്റി ആഞ്ഞിലിത്താനത്ത് നടത്തിയ പ്രതിഷേധ പ്രകടനവും, യോഗവും മണ്ഡലം പ്രസിഡന്റ്‌ മാന്താനം ലാലൻ ഉദ്ഘാടനം ചെയ്തു. തമ്പി പല്ലാട്, ഗ്രേസി മാത്യു,ശശിധരൻ, മാത്യു ചെറിയാൻ,ഷാജൻ പോൾ, ദീപു തെക്കേമുറി,അജിൻ കുന്നംന്താനംനം,അഖിൽ ഓമനക്കുട്ടൻ, വിഷ്ണു എസ് നാഥ്, ഷാജി പാമല,അലക്സ്‌ മുക്കൂർ, പുരുഷോത്തമൻ പിള്ള,ചന്ദ്രൻ പിള്ള വടക്കേതിമണ്ണിൽ, അനിയൻ മാന്താനം, പുരുഷോത്തമൻ ആഞ്ഞിലിത്താനം എന്നിവർ നേതൃത്വം നൽകി.