ചെങ്ങന്നൂർ: ക്രൂരമായ മർദ്ധനത്തിലൂടെ കെ - റെയിൽ സമരത്തെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയിന്റ് സെക്രട്ടറി റവ. ടി.ടി സക്കറിയ പറഞ്ഞു. കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി സംസ്ഥാന സമരജാഥയുടെ ചെങ്ങന്നൂർ മേഖലയിലെ പര്യടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി മേഖലാ കൺവീനർ മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ്, കൗൺസിലർ ഷിബുരാജൻ, ശ്രീകല ചെങ്ങന്നൂർ, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എസ്. സീതിലാൽ, സൗഭാഗ്യ കുമാരി, സമരസമിതി അംഗങ്ങളായ കെ.ആ‌ർ ഒാമനക്കുട്ടൻ, ആർ.പാർത്ഥസാരഥി വർമ്മ, ടി.കോശി, എം.പി ബാബുരാജ്, എസ്.രാജീവൻ, മിനി കെ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.വെണ്മണിയിൽ നിന്നും ആരംഭിച്ച പര്യടനത്തിന്റെ മേഖല പര്യടനം ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.ദിലീപൻ ഉദ്ഘാടനം ചെയ്തു. കെ -റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ഗ്രാമ പഞ്ചായത്ത് മെമ്പർ അജിതാ മോഹൻ, പി.ടി.വസന്തകുമാർ, കെ.ജെ.ഷീല, സന്തോഷ് പടനിലം,കെ.ആർ.ഓമനക്കുട്ടൻ, മധുചെങ്ങന്നൂർ, സിന്ധു ജയിംസ്, തോമസ് എബ്രഹാം, എന്നിവർ പ്രസംഗിച്ചു.