18-biobin

പത്തനംതിട്ട: ഉറവിട മാലിന്യ സംസ്‌കരണത്തിനായി ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകളും നൂറ് ബയോബിന്നുകളും നഗരസഭ സബ്‌സിഡി നൽകി വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ഉപാദ്ധ്യക്ഷ ആമിന ഹൈദരാലി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക വേണു, കൗൺസിലർമാരായ ആർ.സാബു, സി.കെ. അർജുനൻ ഹെൽത്ത് ഇൻസ്‌പെക്ടർ അനീസ്.പി.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.