മുളക്കുഴ: കേരള കോൺഗ്രസ് (എം) മുളക്കുഴ മണ്ഡലം സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു. സമ്മേളനം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നെബു ചിറമേൽ ഉദ്ഘാടനം ചെയ്തു. വരണാധികാരി വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മോഹൻ കൊട്ടാരത്തുപറമ്പിൽ, അലക്‌സാണ്ടർ കാരക്കാട്, പി.എം.വർഗീസ്, സുനിൽകുമാർ, ശിവൻ കക്കോട്, മാത്യു തോമസ്, തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി കോശി ഉമ്മൻ കോട്ടപ്പാട്ട് (പ്രസിഡന്റ്), ജോസ് വർഗീസ്, മേരികുട്ടി ചെറിയാൻ (വൈസ് പ്രസിഡന്റ്), ബിജു കോശി, വി.എസ്. ജോൺ (സെക്രട്ടറി), ജോൺ സ്‌കറിയ (ഖജാൻജി).