ചെങ്ങന്നൂർ: എൻ.എസ്.എസ് യൂണിയനിൽപ്പെട്ട വനിതാ സമാജങ്ങളിൽ പ്രവർത്തിക്കുന്ന 31 സ്വയം സഹായ സംഘ അംഗങ്ങൾക്ക് മൂന്നു കോടി 31 ലക്ഷം രൂപാ വായ്പ വിതരണം ചെയ്തു. സ്വയം തൊഴിൽ ആരംഭിക്കുന്നതിനും കാർഷിക സംരംഭങ്ങൾ തുടങ്ങുന്നതിനുമായിട്ടാണ് തുക വിനിയോഗിക്കുന്നത്. നായർ സർവീസ് സൊസൈറ്റി ഡയറക്ടർ ബോർഡംഗവും യൂണിയൻ പ്രസിഡന്റുമായ പി.എൻ. സുകുമാരപണിക്കർ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, ഡി.ഗോപാലകൃഷ്ണൻ നായർ, വി.കെ.രാജേന്ദ്രൻ പിള്ള, ഉളനാട് ഹരികുമാർ, പ്രൊഫ.ഗോപാലകൃഷ്ണ പണിക്കർ, ടി.പി.രാമാനുജൻ നായർ, വി.കെ രാധാകൃഷ്ണൻ നായർ, സിജു എ.നായർ, പ്രവീൺ,ദീപ്തി, സുമാ സുധാകരൻ എന്നിവർ സംസാരിച്ചു.