പെരിങ്ങനാട് : വളർത്തുനായയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തു. പെരിങ്ങനാട് ചെറുപുഞ്ച വട്ടക്കാട്ടു വടക്കേതിൽ ശശിധരൻ(54)നെതിരെയാണ് അടൂർ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നാണ് സംഭവം. ചെറുപുഞ്ച വിനീത് ഭവനിൽ വിനീതയുടെ ആറു വയസുള്ള ഡോബർമാൻ ഇനത്തിൽപ്പെട്ട നായയെയാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്. വിനീതയുടെ ബന്ധുവാണ് ശശിധരൻ. ഗുരുതരമായി പരിക്കേറ്റ നായയുടെ ശസ്ത്രക്രിയ അടൂർ വെറ്ററിനറി ആശുപത്രിയിൽ നടത്തി.