തിരുവൻവണ്ടൂർ: അഖില കേരള പൗർണമി സംഘത്തിന്റെ മാതൃസ്ഥാനമായ ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിൽ പൊങ്കാല നടത്തി. തന്ത്രി തിരുവല്ല പടിഞ്ഞാറെ വെള്ളിയോട്ടു മഠംഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ പൊങ്കാല അടുപ്പിൽ അഗ്‌നി പകർന്നു. തുടർന്നു പൊങ്കാല നൈവേദ്യം സമർപ്പിച്ചു. അഖില കേരള പൗർണമി സംഘം സംസ്ഥാന പ്രസിഡന്റ് മാലേത്ത് സരളാദേവി, കെ.പി.സാവിത്രിയമ്മ, രാജശ്രീ, ഇ.ജി.രാധാമണി എന്നിവർ നേതൃത്വം നൽകി.