 
മല്ലപ്പള്ളി : പുറമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയു സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്കരണത്തിയായി നാട്ടരങ്ങ് തെരുവുനാടകം നടത്തി. പുറമറ്റം ജംഗ്ഷനിൽ നടന്ന പരിപാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റോഷ്നി ബിജു വിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നാരായണൻ, ജില്ലാ മാസ് മീഡിയ ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ പ്രദീപ് ബി പിള്ള ,ശ്രീലത വി എന്നിവർ നേതൃത്വം നല്കി.