പത്തനംതിട്ട : കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10 ന് അടൂർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ (ജോർജ് വർഗീസ് നഗർ) നടക്കും.
രാവിലെ 9ന് സ്വാഗതസംഘം ചെയർമാൻ മോഹൻ ബാബു പതാക ഉയർത്തും. 9.15ന് രജിസ്‌ട്രേഷൻ ആരംഭിക്കും.
10 ന് മന്ത്രി വീണാജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.പി.എ. ജില്ലാ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ സെക്രട്ടറി ശ്രീകുമാർ ചെമ്പകശേരി , ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. എസ്. അജി,
അടൂർ മുനിസിപ്പൽ ചെയർമാൻ ഡി. സജി, സഹകരണ യൂണിയൻ ചെയർമാൻ പി. ബി ഹർഷകുമാർ, അടൂർ മുനിസിപ്പൽ കൗൺസിലർ റോണി പാണംതുണ്ടിൽ എന്നിവർ സംസാരിക്കും.
പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ശ്രീകുമാർ ചെമ്പകശേരി, കെ.പി.പി.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. കെ. ജോസ്, ജില്ലാ ട്രഷറർ തെങ്ങമം ചന്ദ്രശേഖരൻ, സംസ്ഥാന കമ്മിറ്റി അംഗം ശശീന്ദ്രൻ, സ്വാഗതസംഘം ജോ. കൺവീനർ ഏഴംകുളം രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും.
സ്വാഗതസംഘം ചെയർമാൻ മോഹൻ ബാബു , സംസ്ഥാന കമ്മിറ്റിയംഗം ശശീന്ദ്രൻ, കൺവീനർ ശ്രീകുമാർ ചെമ്പകശേരി, കെ.പി.പി.എ. ജില്ലാ കമ്മിറ്റിയംഗം കെ.ഇ സുകുമാരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.