പത്തനംതിട്ട: സിദ്ധനർ സർവീസ് വെൽഫെയർ സൊസെറ്റി വാർഷികം 20ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് കെ. ദാമോദരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ന് പൊതുസമ്മേളനം ആന്റോ ആന്റണി എം .പി ഉദ്ഘാടനം ചെയ്യും. രാഘവൻ കുന്നത്തൂർ, സി. എസ് .അച്ചുതൻ, വി. കെ .അച്ചുതൻ, എന്നിവർ സംസാരിക്കും. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നിറുത്തലാക്കുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. തഹസീൽദാർമാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ കാലതാമസം ഒഴിവാക്കണമെന്നും ഭവന നിർമ്മാണ ഗ്രാൻഡ് തുക വർദ്ധിപ്പിക്കണമെന്നും എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. . വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.ദാമോദരൻ, ജനറൽ സെക്രട്ടറി ആർ. നാരയണൻ, സംസ്ഥാന സെക്രട്ടറി ആർ. ശിവദാസൻ, ജോയിന്റ് സെക്രട്ടറി കെ .കെ . സതീഷ്, ടി. എ. പങ്കജാക്ഷി എന്നിവർ പങ്കെടുത്തു.