പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ സബ്‌സിഡിയോട് കൂടി സ്ഥാപിക്കുന്ന അനെർട്ടിന്റെ സൗരോർജ ഫിൽസ്ഹബിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് റാന്നി ഉതിമൂട് മൂഴിയാർ ജംഗ്ഷനിൽ മന്ത്രി കെ. ക്യഷ്ണൻകുട്ടി നിർവഹിക്കും. ആന്റോ ആന്റണി എം.പി, കെ.യു ജനീഷ്‌ കുമാർ എം.എൽ.എ, അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെല്ലൂരി എന്നിവർ പങ്കെടുക്കും. 50 കിലോവാട്ട് സോളാർ പാനൽ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 2 ഇ കാറുകൾ, 3 ഇ ഓട്ടോകൾ എന്നിവ ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ടന്ന് അനെർട്ട് ജില്ലാ എൻജിനീയർ സന്തോഷ് ടി.തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.