മല്ലപ്പള്ളി : കെ - റെയിൽസിൽവർ ലൈനെതിരെ സമരം ചെയ്ത് സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധ ജനങ്ങൾക്കും ജനനേതാക്കൾക്കെതിരെയും പൊലീസ് നടത്തിയ കിരാതമായ നരനായാട്ടിനെതിരെയും ലോ കോളേജ് വിദ്യാർത്ഥിനിയും കെ. എസ്.യു നേതാവുമായ സഫ്നയെ എസ്.എഫ്.ഐ ക്കാർ ക്രൂരമായി മർദ്ദിച്ചതിൽ പ്രധിഷേധിച്ച് കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞിലിത്താനത്ത് പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺസ് ജില്ലാ സെക്രട്ടറി ഗ്രേസി മാത്യു കോൺഗ്രസ് നേതാക്കളായ ശശിധരൻ ചന്ദ്രൻ പിള്ള, സാജൻ പോൾ മാത്യു, ചെറിയാൻ പുരുഷോത്തമൻ പിള്ള, അലക്സ്, അഖിൽ ഓമനക്കുട്ടൻ, അജിൻ കുന്നന്താനം, ദീപു തെക്കേമുറി, വിഷ്ണുനാഥ് പുരുഷോത്തമൻ, സുനിൽ കുമാർ, അനിയൻ കുഞ്ഞ്, ഷാജി എന്നിവർ സംസാരിച്ചു.