തിരുവല്ല: ചാത്തങ്കരിയിൽ കുടിവെള്ള പൈപ്പ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം കണ്ണാട്ട് ചിറ ഭാഗത്തേക്കുള്ള പൈപ്പുലൈനാണ് നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിലാണ് ആക്രമം നടത്തിയത്. പൈപ്പുകൾ വെട്ടിമാറ്റിയ നിലയിലാണ്. വെള്ളം റോഡിലാകെ ഒഴുകുന്നുണ്ട്. പൊലീസിൽ പരാതി നൽകി.