blok
കോന്നി ബ്ലോക്ക് പഞ്ചായത്തിൽ 2022 23 വർഷത്തെ ബഡ്‌ജറ്റ്‌ വൈസ് പ്രസിഡന്റ് നീതു ചാർളി അവതരിപ്പിക്കുന്നു

കോന്നി : ബ്ലോക്ക് പഞ്ചായത്തിന്റെ 2022 23 സാമ്പത്തിക വർഷത്തിൽ 554507501 കോടി രൂപ വരവും, 534115000 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് നീതു ചാർളിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. കാർഷിക മേഖലയിൽ ബ്ലോക്ക് പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, മലയാലപ്പുഴ കാർഷീക ആവശ്യങ്ങൾക്കുള്ള പദ്ധതികൾക്ക് ബഡ്ജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. ഉഴവുകാലി സബ്സിഡിയിനത്തിൽ 20, 02,000 രൂപയും, കേരഗ്രാമം പദ്ധതിയിൽ തെങ്ങു കൃഷിക്കായി 23,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണമേഖലയിൽ പാൽ സബ്‌സിഡി ഇനത്തിൽ 20,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് ഓട്ടോ സബ്‌സിഡി യൂണിറ്റിന് യുവാക്കൾക്ക് 50000 രൂപയും യുവതികൾക്ക് 70000 രൂപയും എല്ലാ പഞ്ചായത്തുകളിലും വകയുരിത്തുയിട്ടുണ്ട്. ഏല്ലാ ഭവനരഹിതർക്കുംവീട് എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയോട് സഹകരിച്ച് 1,18,48,800 രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലുമായി 31,38,600 രൂപ ഫൈനാൻസ് കമ്മിഷന്റെ ഗ്രാൻഡ് ഇനത്തിൽ വകയിരുത്തിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി പകൽ വീടിന്റെ പ്രവർത്തനത്തിനായി 10,00,000 രൂപയും കോന്നി താലൂക്ക് ആശുപത്രിയുടെ കുടിവെള്ള പദ്ധതിക്ക് 33,00,400 രൂപയും വകയിരുത്തിയിട്ടുണ്ട്.കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശുദ്ധജലം എത്തിക്കുന്നതിന് 51,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതു ശ്മശാനം നിർമ്മിക്കുന്നതിന് 30.00.000 രൂപയും വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 31 , 52,07,000 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ വൈദ്യുതീകരണം സാക്ഷാത്‌കരിക്കുക എന്ന ലക്ഷ്യത്തോടെ ലൈനുകൾ നീട്ടുന്നതിന് 40, 00,000 രൂപയും മിനിമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 65,00, 000 രൂപയും വകയുരുത്തിയിട്ടുണ്ട്. കോന്നി താലൂക്ക് ആശുപത്രിയുടെ നിലവിലെ കെട്ടിടങ്ങളുടെ മേൽക്കൂര റൂഫിംഗ് ചെയ്യുന്നതിന് 10,00,000 രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.