തിരുവല്ല : സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ ഫാം സ്കൂൾ പരിശീലനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മിനി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. റീന വിശാൽ, സുരേഷ് ഓടയ്ക്കൽ, ജി.ആനന്ദക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. പ്രകൃതി കൃഷിയും ജൈവ പരിപാലനവും എന്ന വിഷയത്തിൽ ഹരികൃഷ്ണൻ എസ്.പിള്ള, ഓമനകുമാർ അമ്പാടി എന്നിവർ ക്ലാസെടുത്തു.