പ്രമാടം : പ്രമാടം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ടി. അജോമോൻ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. പ്രമോദ്, ശ്രീകലാ നായർ, പഞ്ചായത്ത് അംഗങ്ങളായ എം.കെ. മനോജ്, ആനന്ദവല്ലിയമ്മ, പ്രസീത രഘു, രാഗി സനൂപ്, ബ്ളോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, കെ.ആർ. മനോഹരൻ, ലിസി ജയിംസ്, എം. രാജേഷ് എന്നിവർ പ്രസംഗിച്ചു.