പന്തളം: ശ്രീനാരായണ കീർത്തനങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ എസ്.എൻ.ഡി.പി യോഗം മങ്ങാരം 147ാം നമ്പർ ശാഖാ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠാ സമർപ്പണം നടന്നു. ഇന്നലെ ഉച്ചയ്ക്ക് 12.05ന് ശിവബോധാനന്ദ സ്വാമിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിന് ക്ഷേത്ര തന്ത്രി സുജിത്ത് കാർമ്മികത്വം വഹിച്ചു. തുടർന്ന് വിശേഷാൽ പൂജകൾ നടന്നു. നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വിഗ്രഹ സമർപ്പണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ്, വൈസ് പ്രസിഡന്റ് ടി.കെ വാസവൻ, യൂണിയൻ കൗൺസിലർമാരായ സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, രേഖാ അനിൽ, അനിൽഐസെറ്റ്, സുകു സുരഭി, എസ്. ആദർശ്, രാജു കാവുംപാട്, ശിവജി ഉള്ളന്നൂർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് രമണി സുദർശനൻ, സെക്രട്ടറി സുമാ വിമൽ, ശാഖാ പ്രസിഡന്റ് രത്നമണി സുരേന്ദ്രൻ, സെക്രട്ടറി ആർ.രാജീവ്, ബിൽഡിംഗ് കമ്മിറ്റി കൺവീനർ ദിവാകരൻ പല്ലവി, വിലാസിനി തങ്കപ്പൻ, സുജ സുരേഷ്, സലീന ശശി, രാധാമണി ശശികുമാർ എന്നിവർ സംസാരിച്ചു.
മൈക്രോഫിനാൻസ് അംഗങ്ങൾ മുഖേന വിതരണം ചെയ്യുന്ന അമ്മ സോപ്പിന്റെ വിതരണ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. അമ്മ സോപ്പ് എം.ഡി പന്തളം തങ്കപ്പൻ പങ്കെടുത്തു.