പള്ളിക്കൽ : ആറാട്ടുചിറ കുടിവെള്ള പദ്ധതി ഭാഗികമായി കമ്മിഷനിംഗ് ചെയ്തു. പദ്ധതിയുടെ ഭാഗമായ പള്ളിക്കൽ രണ്ടാം വാർഡിൽ പൂർണമായും കുടിവെള്ളം എത്തിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം വാർഡിൽ പൈപ്പുകൾ എല്ലായിടത്തും ഇടുന്നതിന് സാധിക്കാത്തതിനാൽ ജില്ലാ പഞ്ചായത്തിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടാം വാർഡിൽ കൂടി കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയാണ് ആറാട്ട് ചിറകുടിവെള്ള പദ്ധതി ബാക്കി എല്ലാ സ്ഥലങ്ങളിലും പണി പൂർത്തിയായെങ്കിലും ഉദ്ഘാടനം നടത്താതിരുന്നത്. രണ്ടാം വാർഡിൽ പൈപ്പിടിൽ രണ്ട് വർഷമായിട്ടും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇവിടെ പണികൾ പൂർത്തിയാകുന്നിടം വരെ ഉദ്ഘാടനം നീട്ടി കൊണ്ട് പോകുന്നത് സംബന്ധിച്ച് കേരള കൗമുദി പലതവണ വാർത്ത ചെയ്തിരുന്നു. തുടർന്നാണ് കുടി വെള്ള ക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിലും 23-ാം വാർഡിലും കുടിവെള്ള വിതരണം ആരംഭിച്ചത്. രണ്ടാം വാർഡിലെ പണികൾ പൂർത്തീകരിക്കാത്തതിനാൽ ഉദ്ഘാടനം നടത്തിയില്ല. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടക്കും.