 
കടമ്പനാട്ട്: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് ലഭിച്ച കടമ്പനാട് കെ.ആർ കെ.പി.എം ആൻഡ് ബി.എച്ച് എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അക്ഷയ് കുമാറിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. ഔഷധ സസ്യങ്ങളെ പറ്റി അക്ഷയ് തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും സ്കൂൾ രക്ഷാധികാരി എസ്. കെ അനിൽകുമാർ നിർവഹിച്ചു.