
പത്തനംതിട്ട : മൂലൂർ അനുസ്മരണവും കാവ്യാഞ്ജലിയും 22ന് രാവിലെ 10ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സരസകവി മൂലൂർ എസ് പദ്മനാഭപണിക്കരുടെ 91ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിക്കും.
രാവിലെ 9ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങിന് തുടക്കം കുറിക്കുക. അനുസ്മരണ സമ്മേളനത്തിനുശേഷം നടക്കുന്ന കാവ്യാഞ്ജലിയിൽ പ്രമുഖ കവികൾ പങ്കെടുക്കും.