
പത്തനംതിട്ട : ജില്ലയിൽ 18 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ്, അക്ഷയ വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവർക്ക് പ്രസിദ്ധീകരണ തീയതി മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ജില്ലാ കളക്ടർ, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ എന്നിവർക്ക് പരാതി നൽകാം.
ഫോൺ: 04682 322706, 322708.