1

മല്ലപ്പള്ളി : കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലെ മല്ലപ്പള്ളി ടൗണിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാതായിട്ട് നാലുവർഷം പൂർത്തിയാകുന്നു. തിരുവല്ല ആനിക്കാട് മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിലെ സിഗ്നലാണ് പണിമുടക്കിയിരിക്കുന്നത്. വിദ്യാലയങ്ങൾ തുറന്നതോടെ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ അപകടഭീതിയോടെയാണ് വാഹങ്ങൾ മറ്റ് റോഡിലേക്ക് പ്രവേശിക്കുന്നത്. മൂന്ന് ആഴ്ചകൾക്ക് മുമ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചിരുന്നു . ഭാഗ്യകൊണ്ടാണ് സ്കൂട്ടർ യാത്രക്കാരൻ പരിക്കെൽക്കാതെ രക്ഷപ്പെട്ടത്.

സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കൊപ്പം തലങ്ങും വിലങ്ങും പായുന്ന മറ്റ് വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസും ഹോംഗാർഡുമില്ല. 2018 ൽ വരെ ഇവിടെ ഹോംഗാർഡുണ്ടായിരുന്നു. സിഗ്നൽ അണഞ്ഞതോടെ രാഷ്ട്രീയ പാർട്ടികളുടെ കൊടി കോരണങ്ങൾ അലങ്കരിക്കുന്നതിന് വേണ്ടിയുള്ള തൂണുകളായി ഇവ മാറി . ടൗണിലെ ഗതാഗത നിയന്ത്രണം പരിഹരിക്കുന്നതിനും സിഗ്നൽ പ്രവർത്തിപ്പിക്കുന്നതിനും അടിയന്തനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായ സമിതിയും യാത്രക്കാരും ആവശ്യപ്പെട്ടു.

കൊവിഡ് കാലയളവിന് മുമ്പ് പ്രവർത്തനം നിലച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതുമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.

മഹേഷ് എം.ആർ

വ്യാപാരി