19-chengannur-mekhala
ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ 4745ാം നമ്പർ എസ്.എൻ.ഡി.പി.യോഗം പിരളശ്ശേരി ശാഖയിൽ നടന്ന ചെങ്ങന്നൂർ മേഖലായോഗത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഭദ്രദീപം കൊളുത്തുന്നു. പിരളശ്ശേരി ശാഖായോഗം പ്രസിഡന്റ് സുമതി കെ.എൻ., ശാഖാ സെക്രട്ടറി ഡി.ഷാജി, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ് തൊട്ടാവാടി, അനിൽ കണ്ണാടി എന്നിവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യൂണിയൻ പരിധിയിലുള്ള ശാഖാ അംഗങ്ങൾക്കായി ഗുരുധർമ്മം, ഗുരുദേവകൃതികൾ, ഗുരുദേവ ദർശനങ്ങളെകുറിച്ച് പഠനം നടത്തുന്നതിനായി ക്ലാസുകൾ ആരംഭിക്കുന്നു. ആചാര്യൻ വിശ്വപ്രകാശം വിജയാനന്ദ് ക്ലാസുകൾ നയിക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന പഠനക്ലാസുകൾ എല്ലാ മാസവും രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചകളിലും രാവിലെ 9.30 മുതൽ യൂണിയൻ ഓഫീസിനോട് ചേർന്നുള്ള സരസകവിമൂലൂർ ഹാളിൽ നടത്തുമെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗവും പറഞ്ഞു. 4745ാം എസ്.എൻ.ഡി.പി.യോഗം പിരളശേരി ശാഖാ ഹാളിൽ കൂടിയ ചെങ്ങന്നൂർ മേഖലാ യോഗത്തിലാണ് ഇതറിയിച്ചത്. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചെങ്ങന്നൂർ മേഖലായോഗത്തിൽ കൺവീനർ അനിൽ പി.ശ്രീരംഗം യൂണിയൻ നടപ്പിലാക്കുന്ന വിവധ പദ്ധതികൾ വിശദീകരിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, പിരളശേരി ശാഖാ പ്രസിഡന്റ് സുമതി കെ.എൻ.,ചെങ്ങന്നൂർ ടൗൺ ശാഖാ സെക്രട്ടറി സിന്ധു എസ്.മുരളി, വാഴാർമംഗലം സെക്രട്ടറി വത്സലാമോഹൻ, പേരിശേരി സെക്രട്ടറി പി.കെ.രവീന്ദ്രൻ, ചെങ്ങന്നൂർ സൗത്ത് ശാഖാ വൈസ്പ്രസിഡന്റ് സുനിൽ സി., മുണ്ടൻകാവ് ശാഖാ കൺവീനർ ശോഭനാ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം എസ്.ദേവരാജൻ സ്വാഗതവും പിരളശേരി ശാഖാ സെക്രട്ടറി ഡി.ഷാജി കൃതഞ്ജതയും പറഞ്ഞു. പെരിങ്ങാലാ മേഖലായോഗം ഇന്ന് വൈകിട്ട് 3ന് 2801ാം പെരിങ്ങാല നോർത്ത് ശാഖാ ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.