19-nrgm-homoeo-dispensery
ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ 10ന് ഉദ്ഘാടനം നിർവ്വഹിക്കുന്ന നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറി

നാരങ്ങാനം: പഞ്ചായത്തിലെ സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ,ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അബിദാബായ്, ഡി.എം.ഒ ഡോ: ഡി.ബിജുകുമാർ എന്നിവർ പങ്കെടുക്കും.