തിരുവല്ല: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാകയും വഹിച്ചുള്ള ജാഥ ജില്ലാ സെക്രട്ടറി പി.ബി സതീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ. മനുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി, ജെനു മാത്യു, പ്രമോദ് ഇളമൺ, എം.സി. അനീഷ് കുമാർ, കെ.വി മഹേഷ്‌, ജി. കിരൺ, ചന്ദ്രലേഖ, പ്രതീഷ് രാജ്, വിനീത് വി.കെ, സോജിത് സോമൻ, രാകേഷ് റ്റി.ആർ എന്നിവർ സംസാരിച്ചു.