 
തിരുവല്ല: പൊടിയാടി - തിരുവല്ല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കാവുഭാഗം ജംഗ്‌ഷനിൽ ഓട നിർമ്മാണം തുടങ്ങി. റോഡിന്റെ തുടക്കത്തിൽ കാവുംഭാഗം - ഇടിഞ്ഞില്ലം റോഡുമായി ബന്ധിക്കുന്ന ഭാഗത്താണ് റോഡിന് കുറുകെ ഓട നിർമ്മിക്കുന്നത്. ജോലികളുടെ ഭാഗമായി കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് താൽക്കാലികമായി അടച്ചു. ഇന്നലെ ഉച്ചയോടെയാണ് റോഡിന് കുറുകെ കുഴിയെടുത്തത്. അടുത്ത രണ്ടാഴ്ചത്തേക്കാണ് റോഡ് അടച്ചിരിക്കുന്നത്. പെരിങ്ങര, ഇടിഞ്ഞില്ലം ഭാഗത്തേക്കും തിരികെയുമുള്ള വാഹനങ്ങൾ അനുബന്ധ റോഡുകൾ വഴി കടന്നു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.