 
റാന്നി : ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർത്ഥാടന വാഹനത്തിന് തീ പിടിച്ചു കത്തി നശിച്ചു. ഇന്നലെ രാവിലെ ളാഹ ചെളിക്കുഴിക്ക് സമീപമായിരുന്നു സംഭവം. പുക ഉയരുന്നതിനെ തുടർന്ന് വാഹനം നിറുത്തി പരിശോധിച്ചെങ്കിലും തീ പടരുകയായിരുന്നു. അഗ്നി രക്ഷാസേന സ്ഥലത്തു എത്തിയപ്പോഴേയ്ക്കും വാഹനം പൂർണമായും കത്തി നശിച്ചു. തിരുവനന്തപുരം സ്വദേശികളായ തീർത്ഥടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.