 
ഓമല്ലൂർ : ഓമല്ലൂർ വയൽ വാണിഭത്തിന് കാർഷിക വിളകൾക്കും കർഷകർക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന് കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ ശ്യാം തട്ടയിൽ പറഞ്ഞു.
കർഷകമോർച്ച പത്തനംതിട്ട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വയൽ വാണിഭത്തിന് സമ്മാനാർഹമായ പോത്തുകളുടെ ഉടമയും കർഷകനുമായ കൊച്ചേത്ത് തുളസിയെ ആദരിച്ചു. കർഷക മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മീഡിയ സ്റ്റേറ്റ് കോഡിനേറ്റർ രവീന്ദ്ര വർമ്മ അംബാനിലയം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ആർ. രാജേഷ്, സുരേഷ് പുളിവേലി, ട്രഷറർ വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സുരേഷ് കോയിക്കൽ, ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടിനായർ, വിശ്വരാജൻ, സുരേന്ദ്രൻ പിള്ള .
രഞ്ജിനി അടകൽ, ലക്ഷ്മി മനോജ് എന്നിവർ സംസാരിച്ചു .