
പത്തനംതിട്ട : ഭാരതീയ ജനതാ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ വനിതാ ദിന പരിപാടികളുടെ ഭാഗമായി മഹിളാമോർച്ചയുടെ സമുന്നതമായ ചുമതലകൾ വഹിച്ചിട്ടുള്ള മുൻകാല പ്രവർത്തകരെ ആദരിച്ചു. യോഗത്തിൽ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് മീന എം നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് യോഗം ഉദ്ഘാടനംചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ആയിരൂർ പ്രദീപ്, സെക്രട്ടറി ഷൈൻ ജി. കുറുപ്പ്, സുമി ഷിബു, രാജി വിജയകുമാർ, സുമാരവി, ജയശ്രീകുമാർ, അഡ്വ.സുജ, ശ്രീലേഖ രഘുനാഥ്, ശ്രീലേഖ സോമൻ, അമ്പിളി ഡി. നായർ എന്നിവർ പ്രസംഗിച്ചു.