 
അഞ്ചാലുംമൂട്: കുരീപ്പുഴ പാലമൂട് നഗർ പുളിവിളയിൽ പരേതനായ പീറ്ററിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ത്രേസ്യാമ്മ പീറ്റർ (റിട്ട. കൊല്ലം മീറ്റർ കമ്പനി ഉദ്യോഗസ്ഥ, 82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിോട്ട് 4ന് പ്രാക്കുളം പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ലീമ പീറ്റർ (പ്രൊഫസർ, ഗവ. എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം), ലിൻഡ പീറ്റർ (അദ്ധ്യാപിക, അൽഐൻ, യു.എ.ഇ), ക്രിസ്റ്റി പീറ്റർ (അലയൻസ്, ജർമനി). മരുമക്കൾ: ജോസഫ് പള്ളത് (റിട്ട. ഡി.ജി.എം, കേരള ഓട്ടോമൊബൈൽസ്), റെക്സ് ജോസഫ് (മാനേജിംഗ് ഡയറക്ടർ, മജെസ്റ്റിക് ലൈറ്റ്സ്, അൽഐൻ, യു.എ.ഇ), ആൻ ക്രിസ്റ്റി (ചീഫ് മാനേജർ , എസ്.ബി.ഐ, കൊട്ടാരക്കര). ചെറുമക്കൾ: ഡോ. അനീറ്റ, ഡോ. ജോസ്, അലൻ, പ്രിൻസ്, ഡോ. പേൾ, കരോൾ, അനഘ. മേബിൾ ജെയിംസ് (റിട്ട. മാനേജർ, കേരളാ പൊലീസ്, എറണാകുളം) ഏക സഹോദരിയാണ്.