 
തിരുവല്ല: സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ കാർഷിക സേവന കേന്ദ്രങ്ങളിലെയും അഗ്രോ സർവീസ് സെന്ററുകളിലെയും ടെക്നീഷ്യൻമാർക്കുള്ള പരിശീലനം പൂർത്തിയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി.കെ. അദ്ധ്യക്ഷയായി. ആത്മ പ്രോജക്ട് ഡയറക്ടർ സാറാ ടി. ജോൺ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെജി വി.ജെ., മെമ്പർമാരായ വിശാഖ് വെൺപാല, ജിനു തോമ്പുംകുഴി,എൻജിനീയർ അഞ്ജലി, മെക്കാനിക്ക് അസിസ്റ്റന്റ് ലക്ഷ്മി, അപർണ്ണ നിധിൻ, റോബിൻ എന്നിവർ ക്ലാസെടുത്തു.