brc
സർഗ്ഗകൈരളി പരിശീലന കളരി മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: പ്രാദേശിക കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി സമഗ്രശിക്ഷാ കേരളം ആവിഷ്കരിച്ച് നടപ്പിലാക്കിയ സർഗകൈരളി പരിശീലന കളരി മന്ത്രിമാരായ സജി ചെറിയാനും വി.ശിവൻകുട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ഇ.ആർ, അഡ്വ. പ്രദീപ് പാണ്ടനാട്, പ്രണവം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. സമാപനസമ്മേളനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ജി.കൃഷ്ണകുമാർ കലാകാരന്മാരെ ആദരിച്ചു. ബി.ആർ.സി ട്രെയിനർമാരായ പ്രവീൺ.വി നായർ, ബൈജു.കെ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ വി.ഹരിഗോവിന്ദ്, ശ്രീഹരി .ജി, ലേഖ കൃഷ്ണൻ, സിന്ധു എൽ, സൂസമ്മ ടി ചാക്കോ എന്നിവർ

പങ്കെടുത്തു.