photo
ടി.കെ. രാജപ്പൻ

ഇരവിപേരൂർ: പ്രത്യക്ഷരക്ഷാ ദൈവസഭ ഹെഡ്ക്വാർട്ടേഴ്സ് ഒാഫീസ് സെക്രട്ടറി മല്ലപ്പള്ളി ആനിക്കാട് തലച്ചുട്ടു പറമ്പിൽ തവളപ്പാറ വീട്ടിൽ ടി.കെ. രാജപ്പൻ (ആനിക്കാടൻ - 60) നിര്യാതനായി. സംസ്കാരം 21ന് വൈകിട്ട് നാലിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. 28 വർഷമായി പി.ആർ.ഡി.എസ് ആസ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു. കവി, ഗാനരചയിതാവ്, നാടകകൃത്ത്, പ്രഭാഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഇസാക്കിന്റെ ഇതിഹാസം എന്ന സിനിമയിലെ ഗാനങ്ങളും നിരവധി ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: രാജേന്ദ്രകുമാരി ഇരവിപേരൂർ കറ്റാനം കുടുംബാംഗമാണ്. മക്കൾ: ശ്രുതി റ്റി.ആർ, ശ്രീരാജ് റ്റി.ആർ.. മരുമകൻ: സുരേഷ് കുമാർ (തിരുവനന്തപുരം).