തിരുവല്ല: കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റായി മജ്‌നു എം.രാജനെ നാമനിർദ്ദേശം ചെയ്തതായി ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അറിയിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറിയാണ്. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റായും സംസ്ഥാന ജനറൽ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.