പ്രമാടം : പരിസ്ഥിതിയെ പരിരക്ഷിക്കുക എന്ന സന്ദേശവുമായി വാഴമുട്ടം നാഷണൽ സ്‌കൂൾ ഗ്ലോബൽ റീസൈക്ലിംഗ് ദിനം ആചരിച്ചു.വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, അദ്ധ്യാപികമാരായ അനിലാ കുമാരി ,റൂബി ഫിലിപ്‌സ് ,ദീപ്തി. ആർ. നായർ എന്നിവർ നേതൃത്വം നൽകി.