മല്ലപ്പള്ളി: വലിയകുന്നം സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം റാന്നി-നിലയ്ക്കൽ ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ജൂബിലി ആർച്ച് സമർപ്പണം നടന്നു. ഡയക്ടറി, പാട്ടുപുസ്തകം, ജൂബിലി പ്രത്രിക എന്നിവ പ്രകാശനം ചെയ്തു. ആന്റോ ആന്റണി എം.പി, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ , റവ. രാജു പി.ജോർജ്, റവ. മാത്യു വർഗീസ്, ഫാ.ഷൈൻ ജേക്കബ് മാത്യു, റവ. ദിനേഷ് ബാബു, റവ. വി.ജെ. മാത്യു, റവ. ഗീവർഗീസ് മാത്യു, റവ. ബോബി ഫിലിപ്പ്, റവ. സുബിൻ കെ. ജേക്കബ്, റവ. ഫിലിപ്പ് ജോർജ്, റവ. എം.സി. സ്കറിയ, ഇടവക വികാരി റവ. എബി ചെറിയാൻ, ബിന്ദു സജി, വർഗീസ് ചാക്കോ, സുവി. ഇ. റ്റി. എബ്രഹാം എന്നിവർ സംസാരിച്ചു.