പത്തനംതിട്ട : ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ സിവിൽ സർവീസ് പി.എസ്.സി , പരീക്ഷകൾക്കുള്ള പരിശീലന പരിപാടിയ്ക്ക് തുടക്കം. മുൻ ഡി.ജി.പിയും കൊച്ചിയിലെ അക്കാഡമി ഡീനുമായ ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. എൻട്രി ആപ്പ് അക്കാഡമിക് സ്ട്രാറ്റജിസ്റ്റ് സബി ഹരിപ്പാട് ആമുഖ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മാത്യു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ഉഷ, മാനേജർ എം.സി ബിന്ദുസാരൻ, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി സിമി മാത്യു എന്നിവർ സംസാരിച്ചു.