 
നാരങ്ങാനം: ഗ്രാമപഞ്ചായത്തിലെ സർക്കാർ മാതൃകാ ഹോമിയോ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിസോമരാജൻ അദ്ധ്യക്ഷയായിരുന്നു.. ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അബിദാബായ്, ഡി.എം.ഒ ഡോ.ഡി.ബിജുകുമാർ, മെഡിക്കൽ ഓഫീസർ ജി.ഷീബ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.കെ.പുരുഷോത്തമൻ പിള്ള,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ കെ.ആർ, മെമ്പർമാരായ ബെന്നി ദേവസ്യ, റസിയാസണ്ണി, കടമ്മനിട്ട കരുണാകരൻ, എന്നിവർ സംസാരിച്ചു.