 
കൊല്ലം: എയ്സ്തെറ്റിക്സ് കൾച്ചറൽ ഫോറത്തിന്റെ പ്രഥമ മാവേലിക്കര രാമചന്ദ്രൻ നോവൽ പുരസ്‌കാരത്തിന് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ രവിവർമ്മ തമ്പുരാന്റെ 'മുടിപ്പേച്ച്' എന്ന നോവൽ അർഹമായി. 25,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ഷൈനി തോമസ്, ഡോ. മുഞ്ഞിനാട് പത്മകുമാർ, കാശിനാഥൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് നോവൽ തിരഞ്ഞെടുത്തത്. 25ന് വൈകിട്ട് 4ന് തിരുവല്ല കുരിശുകവലയിലുള്ള അഞ്ചപ്പം കംപാഷനിൽ വച്ച് ഫാ. കെ.ജി. ഗീവർഗീസ് പുരസ്‌കാരം സമ്മാനിക്കും.